video
play-sharp-fill
നായയെ ബൈക്കിന്റെ പുറകില്‍ കെട്ടിവലിച്ച്‌ ക്രൂരത.പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീം ആണ് നായയെ ബൈക്കിനു പുറകില്‍ കയറുകൊണ്ട് കെട്ടി വലിച്ചത്

നായയെ ബൈക്കിന്റെ പുറകില്‍ കെട്ടിവലിച്ച്‌ ക്രൂരത.പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീം ആണ് നായയെ ബൈക്കിനു പുറകില്‍ കയറുകൊണ്ട് കെട്ടി വലിച്ചത്

സ്വന്തം ലേഖകൻ

നായയെ ബൈക്കിന്റെ പുറകില്‍ കെട്ടിവലിച്ച്‌ ക്രൂരത. മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിലാണ് നായയെ ബൈക്കിനു പുറകില്‍ കെട്ടിവലിച്ചത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്. സംഭവത്തില്‍ എടക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 11:30 ഓടെയാണ് പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീം നായയെ ബൈക്കിനു പുറകില്‍ കയറുകൊണ്ട് കെട്ടി വലിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുലിമുണ്ട സ്വദേശി അനൂപാണ് ഈ ക്രൂരത റോഡില്‍ വച്ച്‌ കണ്ടത്. ഈ സമയത്ത് നായക്ക് ജീവന്‍ ഉണ്ടായിരുന്നു എന്ന് ദൃശ്യം പകര്‍ത്തിയ അനൂപ് പറഞ്ഞു.

ഒരു കിലോമീറ്ററോളം നായയെ വലിച്ചുകൊണ്ടു പോയതായി ദൃക്‌സാക്ഷി വ്യക്തമാക്കി. ബൈക്കിന് ഒപ്പം എത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും വേഗതക്കൂട്ടി മുന്നോട്ടു പോവുകയായിരുന്നു അബ്ദുല്‍ കരീം. തുടര്‍ന്ന്, പിന്നാലെ പോയി വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു.

സ്വന്തം വളര്‍ത്തുനായയാണ് ഇതെന്നാണ് അബ്ദുല്‍ കരീം വാദിച്ചത്. നായയെ കളയുന്നതിനായി കൊണ്ടുപോകുകയാണെന്നാണ് ഇയാന്‍ പറയുന്നെണ്ടെകിലും വലിച്ചുകൊണ്ടു പോകാന്‍ കാരണമെന്ത് എന്ന ചോദ്യത്തിന് വിഡിയോയില്‍ മറുപടി പറയുന്നില്ല.
ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എടക്കര പോലീസ് ദൃക്‌സാക്ഷി അനൂപിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് സൂചന.

Tags :