
സന്ദേശ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസന നേട്ടങ്ങൾ ഡോക്യുമെന്റ് ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്ക് 2 മുതൽ 5 ലക്ഷം രൂപ വരെ ചെലവഴിക്കാൻ സർക്കാർ അനുമതി നൽകി.
നേട്ടങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ അടക്കം വിവിധ രീതിയിൽ രേഖപ്പെടുത്തലാണ് ലക്ഷ്യം. ഭരണസമിതി തീരുമാനത്തിന് വിധേയമായി തനത് ഫണ്ടിൽ നിന്ന് തുക ചിലവിടാനാണ് അനുമതി.
ഗ്രാമപഞ്ചായത്തുകൾക്ക് 2 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 3 ലക്ഷം രൂപ, ജില്ലാ പഞ്ചായത്തുകൾക്കും കോർപ്പറേഷനുകൾക്കും 5 ലക്ഷം രൂപ വീതം നഗരസഭകൾക്ക് 4 ലക്ഷം രൂപ എന്നിങ്ങനെ ചെലവിടാം.