മറ്റുള്ളവരുടെ ആധാരം ഇനി ആർക്കും കാണാം ,പരിശോധിക്കാം; പുതിയ സംവിധാനവുമായി രജിസ്ട്രേഷൻ വകുപ്പ്
സ്വന്തം ലേഖിക
കണ്ണൂർ: പണമടച്ച് മറ്റുള്ളവരുടെ ആധാരങ്ങൾ ആർക്കും കാണാനുള്ള സംവിധാനവുമായി രജിസ്ട്രേഷൻ വകുപ്പ്. ആധാരം രജിസ്ട്രേഷൻ ഓൺലൈനായതോടെ കോപ്പികൾ സ്‌കാൻചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവയാണ് ആവശ്യക്കാർക്ക് കാണാൻ കഴിയുന്നത്. രജിസ്ട്രേഷന്റെ വെബ്സൈറ്റിൽ പ്രത്യേക ലിങ്കുവഴി കാണേണ്ട ആധാരത്തിന്റെ നമ്പർ അടിച്ചുകൊടുക്കണം. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും ഇങ്ങനെ കാണാൻ കഴിയും.എന്നാൽ ആധാരത്തിന്റെ ആദ്യപേജ് മാത്രമേ സൗജന്യമായി കാണാൻപറ്റൂ. ബാക്കി കാണണമെങ്കിൽ നൂറുരൂപ ഓൺലൈനായി അടയ്ക്കണം. അതേസമയം ഒസ്യത്ത്, മുക്ത്യാർ എന്നിവ കാണാൻ സാധിക്കില്ല. 15 ദിവസംവരെ സ്‌കാൻ കോപ്പികൾ സൈറ്റിൽ ഉണ്ടാവും. പ്രിന്റ് എടുക്കാനോ ഡൗൺലോഡ് ചെയ്തു സേവ് ചെയ്യാനോ കഴിയില്ല.
Third Eye News Live
0