
ഡോ.വന്ദന ദാസ് വധം: വിസ്‌താരം കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ സെപ്റ്റംബർ 9ന്ആരംഭിക്കും : ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത് 50 സാക്ഷികളെ .
കൊല്ലം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം സെപ്റ്റംബർ 9ന് ആരംഭിക്കാൻ അഡീഷനൽ സെഷൻസ് ജഡ്‌ജി പി.എൻ. വിനോദ് ഉത്തരവിട്ടു കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വനന യോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷി ബിനെയാണ് ആദ്യദിവസം വി സരിക്കുന്നത്
കേസിലെ 50 സാക്ഷികളെ ഒന്നാം ഘട്ടത്തിൽ വിസ്തരിക്കും.
34 ഡോക്ടർമാരെയാണ് പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നഴ്‌സുമാർ, ആംബുലൻസ് ഡ്രൈവർമാർ, ഹോസ്‌പിറ്റൽ സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്ത രിക്കും.
കേസിൽ പ്രതിയായ സന്ദീപ് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണു ഹാജരാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 മേയ് 10ന് പുലർച്ചെയാ ണ് കേസിന് ആസ്‌പദമായ സംഭവം പരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപാണ് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ വന്ദനദാസ് ഉൾപ്പെടെയുള്ളവരെ ആക്രമി ച്ചത്. പൊലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റിരുന്നു.