ജോലിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്‌ടർ വന്ദനാദാസിന്റെ സ്‌മരണയ്‌ക്കായി മാതാപിതാക്കള്‍ കടുത്തുരുത്തി മധുരവേലിയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്‌ഘാടനം ഇന്ന് നടക്കും:11.30ന് മന്ത്രി വി.എൻ വാസവൻ ആശുപത്രിയുടെ ഉദ്‌ഘാടനം നിർവഹിക്കും.

Spread the love

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്‌ടർ വന്ദനാദാസിന്റെ സ്‌മരണയ്‌ക്കായി മാതാപിതാക്കള്‍ കടുത്തുരുത്തി മധുരവേലിയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്‌ഘാടനം ഇന്ന് ( ഞായർ ) നടക്കും.

video
play-sharp-fill

11.30ന് മന്ത്രി വിഎൻ വാസവൻ ആണ് ഉദ്‌ഘാടനം നിർവഹിക്കുക. അഡ്വ. മോൻസ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
മധുരവേലി പ്ലാമൂട് ജംഗ്‌ഷന് സമീപം ലക്ഷ്‌മി കോംപ്ലക്‌സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് വരെയാകും ക്ലിനിക്ക് പ്രവർത്തിക്കുക. വന്ദനയുടെ പേരില്‍ തുടങ്ങുന്ന രണ്ടാമത്തെ ആതുരാലയമാണിത്.

കഴിഞ്ഞ ഒക്‌ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ വന്ദനയുടെ പേരില്‍ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായി ജോലി ചെയ്യവേ, പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് പത്തിന് പുലർച്ചെ ഡോ. വന്ദന കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുട്ടുചിറ നമ്പച്ചിറക്കാലായില്‍ കെജി മോഹൻദാസിന്റെയും വസന്ത കുമാരിയുടെയും ഏകമകളായിരുന്നു വന്ദന. വസതിക്ക് സമീപം മറ്റൊരു ആശുപത്രി നിർമിക്കാനും മാതാപിതാക്കള്‍ക്ക് പദ്ധതിയുണ്ട്.

ഇതിനായി ട്രസ്റ്റ് രൂപീകരിക്കും. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ എന്നത് വന്ദനയുടെ ആഗ്രഹമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.