
എക്‌സ്പീരിയൻസിനായി മെഡിക്കല്‍ കോളേജില്‍ ജോലിക്ക് കയറും; അഞ്ച് വർഷം ജോലിയെടുത്ത ശേഷം അവധിയെടുത്ത് വിദേശത്തേക്ക്; ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി മുങ്ങുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പിരിച്ചുവിടും; നടപടി വേഗത്തിലാക്കി ആരോഗ്യവകുപ്പ്
തൃശൂർ: ദീർഘകാല അവധിക്ക് അപേക്ഷ നല്‍കി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടാൻ നടപടി വേഗത്തിലാക്കി ആരോഗ്യവകുപ്പ്.
കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഇത്തരത്തില്‍ 56 ഡോക്ടർമാരെയും 84 നഴ്‌സിംഗ് ഓഫീസർമാരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
എക്‌സ്പീരിയൻസിനു വേണ്ടി മാത്രമാണ് പല ഡോക്ടർമാരും മെഡിക്കല്‍ കോളേജില്‍ ജോലിക്ക് കയറുന്നത്.
അഞ്ചു വർഷം ജോലിയെടുത്ത ശേഷം അവധി അപേക്ഷ നല്‍കി സ്വകാര്യ ആശുപത്രികളിലോ വിദേശത്തേക്കോ പോകുകയാണ് പതിവ്. ഇത്തരത്തിലുള്ള അപേക്ഷകള്‍ പലതും അനുവദിക്കാറില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, അപേക്ഷ നല്‍കിയതിന്റെ പിൻബലത്തില്‍ തുടർന്ന് ഇവർ ജോലിക്ക് വരാറില്ല. നോട്ടീസ് നല്‍കിയാലും ജോലിക് ഹാജരാകാറില്ല. ഇത്തരത്തില്‍ അനധികൃതമായി ഹാജരാകാത്തവരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്.
Third Eye News Live
0