video

00:00

ദേശീയ ഡോക്ടേഴ്‌സ് ദിനം; ഡോക്ടർമാർക്ക് ആദരവ് അർപ്പിച്ച് അഗാപ്പെ ഡെ കെയർസെൻ്ററിലെ കുട്ടികൾ

ദേശീയ ഡോക്ടേഴ്‌സ് ദിനം; ഡോക്ടർമാർക്ക് ആദരവ് അർപ്പിച്ച് അഗാപ്പെ ഡെ കെയർസെൻ്ററിലെ കുട്ടികൾ

Spread the love

സ്വന്തം ലേഖകൻ

കുമരകം: ദേശീയ ഡോക്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് കുമരകം എസ്.എച്ച് വെൽനസ് സെൻ്റർ ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു.

കുമരകം വള്ളാറ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കെ.എസ്.എസ്.എസ് കുമരകം അഗാപ്പെ ഡെ കെയർ സെൻ്ററിലെ കുട്ടികളാണ് ഡോക്ടർമാർക്ക് ആദരവ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപികമാരായ ഷേർളി, ബീന എന്നിവർക്കൊപ്പം എത്തിയ കുട്ടികൾ ഡോക്ടർമാരായ ശരത്ത്, നവീൻ എന്നിവരെയാണ് ആദരിച്ചത്.

വർത്തമാന കാലത്ത് ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും പൊതു സമൂഹത്തിന് ആതുര സേവനം നടത്തുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരോടുള്ള സ്നേഹവായ്പ് കൂട്ടുവാനും മാതൃകയാണ് കുട്ടികളുടെ പ്രവർത്തനമെന്ന് കുട്ടികളിലൂടെ ആദരം ഏറ്റുവാങ്ങി ഡോ.ശരത്ത് അഭിപ്രായപ്പെട്ടു. എസ്.എച്ച് ആശുപത്രി പി.ആർ.ഒ നിബിൻ ചെറിയാൻ ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.