താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ആരോഗ്യനില തൃപ്തികരം ; ഡോക്ടർ വീട്ടിലേക്ക് മടങ്ങി

Spread the love

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച കുട്ടിയുടെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ വിപിൻ (35) ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്ന്ഡോക്‌ടർമാർ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.45നാണ് ഡോക്‌ടർക്ക് വെട്ടേറ്റത്. താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ വീട്ടില്‍ സനൂപാണ് (സുനൂപ് -40) ആക്രമിച്ചത്. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കുട്ടി മരിച്ചത്. ഡോക്‌ടർമാർ കൃത്യമായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതി വിപിനെ വെട്ടിയത്. സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗില്‍ ഒളിപ്പിച്ച കൊടുവാളുമായി സനൂപ്‌ വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗില്‍ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു വിപിൻ. സൂപ്രണ്ടിന്റെ ഓഫീസില്‍ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്.

ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു . കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ട ർ തന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി ഇയാളെ കീഴടക്കി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപിന്റെ തലയോട്ടിക്ക് പൊട്ടലുള്ളതിനാല്‍ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നാലു തുന്നലിട്ടു. മുറിവിന് ഏഴു സെന്റീ മീറ്റർ ആഴമുണ്ട്. തലശേരി സ്വദേശിയാണ് വിപിൻ. കോഴിക്കോടാണ് അദ്ദേഹം താമസിക്കുന്നത്.