video
play-sharp-fill

16,000 ഹൃദയശസ്ത്രക്രിയകള്‍ ചെയ്ത ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

16,000 ഹൃദയശസ്ത്രക്രിയകള്‍ ചെയ്ത ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

Spread the love

സ്വന്തം ലേഖിക

ഗുജറാത്ത്: ജാംനഗറില്‍ അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധനായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു.

ഡോക്ടര്‍ ഗൗരവ് ഗാന്ധിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കാളാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് രോഗികളെ പരിശോധിച്ച്‌ വീട്ടിലെത്തിയ ഡോക്ടര്‍ക്ക് ഉറക്കത്തില്‍ മരണം സംഭവിക്കുകയായിരുന്നു.

ഗൗരവ് തിങ്കളാഴ്ച രാത്രി സാധാരണപോലെ ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ പോയതാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറുമണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗൗരവിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് ഗൗരവ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 16,000 ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടറാണ് ഗൗരവ് ഗാന്ധി. മൃതദോഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.