പാലക്കാട് പ്രഭാത സവാരിക്കിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു ; മരിച്ചത് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടറും മൂവാറ്റുപുഴ സ്വദേശിയുമായ സജീവൻ

Spread the love

പാലക്കാട് : രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്.

ഇന്ന് രാവിലെ 7:45 ഓടെ ഭീമനാട് വെച്ച്‌ പ്രഭാത സവാരിക്കിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. മൃതദേഹം മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം അലനല്ലൂരിലാണ് താമസിച്ചിരുന്നത്.

പതിവായി രാവിലെ നടക്കാനിറങ്ങാറുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group