ജനകീയ ഡോക്ടർക്ക് നാടിൻ്റെ യാത്രാമൊഴി

ജനകീയ ഡോക്ടർക്ക് നാടിൻ്റെ യാത്രാമൊഴി

സ്വന്തം ലേഖകൻ

കൂരോപ്പട: കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.പി.എൻ മോഹനൻ ഡോക്ടർക്ക് യാത്രാമൊഴിയേ കാൻ നൂറു കണക്കിനാളുകളാണ് വസതിയിലേക്കും സംസ്ക്കാരം നടന്ന ശാന്തിഗിരി ആശ്രമത്തിലേക്കും എത്തിയത്.

നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്ന ഡോക്ടർ മോഹനൻ പതിറ്റാണ്ടുകളായി പാമ്പാടിയിൽ ദന്തൽ ക്ലിനിക്ക് നടത്തി വരുകയായിരുന്നു. ഡോ. മോഹനൻ സാമൂഹ്യ സാംസ്ക്കാരിക, ആത്മീയ രംഗത്തും സജീവമായിരുന്നു. പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ മത്സരത്തിൽ ഡോക്ടർ ഏറ്റുമുട്ടിയത് ഇപ്പോഴത്തെ മന്ത്രി വി.എൻ.വാസവനെയാണ്. മോഹനനെ പരാജയപ്പെടുത്തി ആദ്യമായി വി.എൻ.വാസവൻ ജനപ്രതിനിധിയായത് ഈ തിരഞ്ഞെടുപ്പിലാണ്.

ശാന്തിഗിരി ആശ്രമത്തിൻ്റെ നേതൃത്വനിരയിൽ പ്രർത്തിച്ച ഡോക്ടർ മോഹനൻ അരുവിക്കുഴിയിലെ ശാന്തിഗിരി ആശ്രമത്തിൻ്റെ സ്ഥാപക പ്രവർത്തകരിൽ പ്രമുഖനായിരുന്നു.

ഡോ. മോഹനൻ്റെ സംസ്ക്കാരം ശാന്തിഗിരി ആശ്രമ വളപ്പിൽ നടന്നു. ശാന്തിഗിരി ആശ്രമത്തിൻ്റെ ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയും മറ്റ് സന്യാസിമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. മക്കളായ ജയമോഹനും ജിനു മോഹനും ചേർന്ന് ചടങ്ങുകൾ പൂർത്തികരിച്ചു.

ഡോ. മോഹനൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നതിന് ചേർന്ന യോഗത്തിൽ ഗുരുരത്നം ജ്ഞാനതപസ്വി, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷീലാ ചെറിയാൻ, ഡാലി റോയി, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, സെബാസ്റ്റ്യൻ, സാബു ഏബ്രഹാം, രാഷ്ട്രീയ കക്ഷി നേതാക്കളായ മാത്തച്ചൻ പാമ്പാടി, അനിയൻ മാത്യു, സുമോദ് നായർ, എം.പി അന്ത്രയോസ്, സോമൻ ഇടത്തറ, അജി.കെ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.