ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ശേഷം ആത്മഹത്യാ സന്ദേശം വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്തു ; മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടർ ജീവനൊടുക്കി

Spread the love

മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വളാഞ്ചേരി നടക്കാവില്‍ ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പകഞ്ചേരി മാമ്ബ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമായ ഡോ. ഫര്‍സീനയെ (35) യാണ് താമസിക്കുന്ന ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്കു ശേഷം ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ഡോക്ടര്‍ ആത്മഹത്യാ സന്ദേശം വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്തു. ഉടന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലുള്ളവര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിനെയും എച്ച്‌ ഒ ഡിയെയും വിവരം അറിയിച്ചു. തുടര്‍ന്ന് എച്ച്‌ ഒ ഡിയുടെ നിര്‍ദേശപ്രകാരം വകുപ്പിലെ ഓര്‍ത്തോഡിസ്റ്റ് മറ്റൊരു ജീവനക്കാരനേയും കൂട്ടി ഡോക്ടറുടെ താമസസ്ഥലത്തെത്തി അവര്‍ക്കൊപ്പം മെഡിക്കല്‍ കോളജിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. വരാമെന്ന് പറഞ്ഞ് ഡോക്ടര്‍ വാതില്‍ അകത്ത് നിന്ന് പൂട്ടി ഫാനിന്റെ ഹുക്കില്‍ തുണിയില്‍ തൂങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേരി പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച്‌ അകത്തുകടന്ന് ഉടന്‍ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോ. ഫര്‍സീന വിഷം കഴിച്ചതായും സൂചനയുണ്ട്. രണ്ട് മാസം മുമ്ബാണ് ഡോ. ഫര്‍സീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മഞ്ചേരിയിലെത്തിയത്. രണ്ട് കുട്ടികളുണ്ട്.