
മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി…..! നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്
സ്വന്തം ലേഖിക
കായംകുളം: ഡോ. മിനി ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം വാങ്ങി വീട്ടിലേക്ക് മടങ്ങവെ.
ഞായറാഴ്ച രാത്രി കൊല്ലം കടവൂര്‍ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഡോ. മിനി ഉണ്ണികൃഷ്ണനെ കൂടാതെ കണ്ടല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ സുനിലുമാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹൊമിയോപ്പത്സ് കേരളയുടെ നെയ്യാറ്റിന്‍കരയില്‍ നടന്ന ഓഡിയോ – മീഡിയാ ചടങ്ങില്‍ ഡോ. മിനി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ഇതിനുശേഷം മടങ്ങവേയാണ് ദുരന്തമുണ്ടായത്.
നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാര്‍ ഒന്നുരണ്ട് വാഹനങ്ങളെ തട്ടിയതിനു ശേഷം ഡോക്ടര്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറില്‍ ഇടിക്കുകയായിരുന്നു. ഇവരൊടൊപ്പമുണ്ടായിരുന്ന മിനിയുടെ മരുമകള്‍ രേഷ്മയ്ക്കും ചെറുമകള്‍ സാന്‍സ്കൃതിയ്ക്കും പരിക്കേറ്റു.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്ന ഡോ. മിനി പുരസ്കാരം വാങ്ങുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പ്രഗത്ഭ ഹോമിയോ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ മിനി ഉണ്ണികൃഷ്ണന്‍ പുതിയവിള പട്ടോളില്‍ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയാണ്.