
സ്വന്തം ലേഖിക
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കൊച്ചു പൈനാവ് പുഴം കരയിൽ തങ്കച്ചൻ മകൻ അജേഷ് ടി.പി (29) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രണ്ടാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പിതാവ് മരണപ്പെടുകയും ചെയ്തു. എന്നാൽ പിതാവിന് മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഹൗസ് സർജനായി ജോലി ചെയ്തുവന്നിരുന്ന വനിതാ ഡോക്ടറെ ചീത്തവിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. ഡോക്ടറുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ പ്രദീപ് ലാല്‍, സന്തോഷ് മോൻ പി.ആർ, സി.പി.ഓ മാരായ അനീഷ് , സെബാസ്റ്റ്യൻ, സ്മിജിത്ത് വാസവൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.