മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവ ഡോക്ടർ പോലീസ് പിടിയിൽ

Spread the love

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടർ പോലീസ് പിടിയിൽ. തമിഴ്നാട്ടില്‍ നിന്ന് നോർത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച്‌ ജോലി ചെയ്തിരുന്ന കാലത്താണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച്‌ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിവാഹ ആവശ്യം യുവതി ഉന്നയിച്ചതോടെയാണ് വിവാഹം ഉറപ്പിച്ച വിവരം അറിയിച്ചത്. തുടർന്ന് ജോലി ഉപേക്ഷിച്ച്‌ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് സി.ഐ സജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ദേവിക, സുഭാഷ്, വിനു, ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.