സർക്കാർ എയ്ഡഡ് സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം; സ്കൂളിലെ പ്രധാനാധ്യാപികയുടെ മകൻ അറസ്റ്റിൽ; കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കാൻ സഹായിച്ച പ്രതിയുടെ അമ്മക്കെതിരെയും കേസ്; പീഡന വിവരം പുറത്തറിഞ്ഞത് ഇരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്ന്

Spread the love

തിരുച്ചിറപ്പള്ളി: സ്‌കൂൾ ഹോസ്റ്റലിൽ വച്ച് പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്‌ടർ പിടിയിൽ. സർക്കാർ എയ്ഡഡ് സ്‌കൂളിന്റെ ഹോസ്റ്റലിലാണ് 31കാരനായ ഡോക്‌ടർ സാംസൺ ഡാനിയൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

video
play-sharp-fill

പ്രതിയുടെ അമ്മ ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. സംഭവത്തിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിതാ പോലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയായ ഗ്രേസ് സഗായറാണിയെയും (54) പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് വിവരം പുറംലോകം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതി ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ചേ‌ർന്ന് പെൺകുട്ടികളുമായി സംസാരിച്ചു. ഇതോടെ പ്രതിയായ ഡോക്‌ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാക്കുകയിരുന്നു.