നാദാപുരത്ത് അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

Spread the love

കോഴിക്കോട് : നാദാപുരത്ത്  ആശുപത്രിയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ചെന്ന കേസില്‍ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍.

video
play-sharp-fill

മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

അമ്മയോടൊപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച നാദാപുരം പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15വയസുകാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. നാദാപുരം തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ ശ്രാവണ്‍. പരാതി വിശദമായി പരിശോധിച്ചശേഷമാണ് പൊലീസ് നടപടി