
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഡോക്ടർ പിടിയില്‍. കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത വെള്ളയില്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോഴിക്കോട് ബീച്ചില്‍ വച്ചാണ് പിടിയിലായത്. കോഴിക്കോട് വിളിച്ചുവരുത്തിയ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആസൂത്രണം ചെയ്‌തത് പ്രകാരം ഇന്നലെ രാവിലെ ഡോക്‌ടറോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്ന് കാറില്‍ അലൻ ബീച്ച് റോഡിലെത്തി. കുട്ടിയെ ഫോണില്‍ വിളിച്ച് കടപ്പുറത്തേക്ക് വരാൻ പറഞ്ഞു.
ഡോക്‌ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കള്‍ തടഞ്ഞുവയ്‌ക്കുകയായിരുന്നു. പിന്നീട് വെള്ളയില്‍ പൊലീസിനെ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡോക്‌ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് കണ്ടെത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തു.