
ഡല്‍ഹി: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ).
ഭരണകൂടം അനുമതി നല്‍കിയ മരുന്ന് കുറിച്ച് നല്‍കിയ ഡോക്ടർ എന്തു പിഴച്ചുവെന്ന് ഐ.എം.എ പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടിയെന്നും ഐ.എം.എ ആരോപിച്ചു.
മരുന്നില്‍ പ്രശ്നമുണ്ടോയെന്ന് ഡോക്ടർ എങ്ങനെ അറിയും. വില കുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡി.ഇ.ജി അടങ്ങിയ കഫ് സിറപ്പുകള്‍ നേരത്തെയും മരണത്തിന് കാരണമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതു ജനങ്ങളില്‍ ആത്മവിശ്വാസം നല്‍കുന്നതിന് പകരം പ്രശ്നങ്ങളുണ്ടാക്കുന്നു . ആരോഗ്യ പ്രവർത്തകർക്കെതിരായ ഭീഷണിയെ ചെറുക്കുമെന്നും ഐ.എം.എ വ്യക്തമാക്കി.