പരിശോധന മുറിയിൽ വച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി; പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ, സംഭവം മലപ്പുറത്ത്

Spread the love

ഡോക്ടറെ പരിശോധന മുറിയിൽ വച്ച് മർദ്ദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് 4 സ്ത്രീകൾ ചേർന്ന് മർദ്ദിച്ചതായി പരാതി ഉയർന്നത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അജിത, അശ്വതി എന്നിവർക്കും സംഭവത്തിൽ പരിക്ക് പറ്റി. ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ഇതിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന. അതേസമയം ഐഎംഎ പെരിന്തൽമണ്ണ ഘടകം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.

video
play-sharp-fill