
ക്വീൻസ്ലാൻഡ്ലാൻഡ്: ഇന്ത്യക്കാരിയായ യുവഡോക്ടർക്ക് ട്രെപോഡ് എടുക്കുന്നതിനിടെ മരണപ്പെട്ടു. ഓസ്ട്രേലിയയിൽ വെള്ളച്ചാട്ടത്തിലാണ് യുവതി വീണ് മരിച്ചത്. ആന്ധ്ര സ്വദേശിയായ ഉജ്ജ്വല വെമുരു (23) ആണ് മരിച്ചത്. ഇന്ത്യൻ സമയം ശനിയാഴ്ച്ച ഉച്ചയോടെയാണ് യുവതി മരണപെട്ടത്.
സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിക്ങ് ചെയ്യുന്നതിനിടയിൽ വീണുപോയ ട്രൈപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി 20 മീ താഴ്ച്ചയുള്ള വെളളച്ചാട്ടത്തിൽ വീണ് മരിക്കുന്നത്. മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദ്ദേഹം കണ്ടെടുത്തത്.


