video
play-sharp-fill

യുവ ഡോക്‌ടര്‍മാരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗൂഗിള്‍ മാപ്പിന് തെറ്റ് പറയാൻ വരട്ടെ….! കുഴപ്പമായത് മറ്റൊരു കാരണമെന്ന് പൊലീസ്

യുവ ഡോക്‌ടര്‍മാരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗൂഗിള്‍ മാപ്പിന് തെറ്റ് പറയാൻ വരട്ടെ….! കുഴപ്പമായത് മറ്റൊരു കാരണമെന്ന് പൊലീസ്

Spread the love

പറവൂര്‍: രണ്ട് യുവഡോക്ടര്‍മാരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് വഴിവച്ചത് ഗൂഗിള്‍മാപ്പല്ലെന്ന് വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചു.

ഗൂഗിള്‍മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു.

പുഴ എത്തുന്നതിനുമുൻപ് ഹോളിക്രോസ് എല്‍.പി സ്‌കൂളിന് സമീപത്തു നിന്ന് ഇടത്തേക്കുള്ളവഴി ഗൂഗിള്‍ മാപ്പില്‍ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ടുപോയാല്‍ റോഡ് അവസാനിക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടല്‍വാതുരുത്ത് കവലയില്‍ നിന്ന് ഇടത്തേക്കുതിരിഞ്ഞ് 400 മീറ്ററോളം സഞ്ചരിച്ചാലേ പുഴയുടെ സമീപമെത്തുകയുള്ളു. കടല്‍വാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ളവഴി യാത്രക്കാര്‍ കാണാതെ പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.