ഒപിയോയിഡുകള്‍ക്ക് പകരം സെക്‌സ്; യു.എസില്‍ ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസ്

Spread the love

ന്യൂജേഴ്സി: യു.എസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസ്. 51 കാരനായ റിതേഷ് കല്‍റ എന്ന ഡോക്ടർക്കെതിരെയാണ് ഗുരുതരമായ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തത്.

നിലവില്‍ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും.

ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി നല്‍കുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികള്‍ നല്‍കുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ, ബുക്ക് ചെയ്യപ്പെടാത്ത കൗണ്‍സലിങ് സെഷനുകളുടെ ബില്ലുകളില്‍ അനധികൃതമായി നിര്‍മിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയ്ക്കായി എത്തുന്ന പല സ്ത്രീകളെയും ഇയാൾ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികള്‍ക്കു പകരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയിൽ പറയുന്നു. ചികിത്സാവേളകളില്‍ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് വെളിപ്പെടുത്തി രോഗിയും എത്തിയതോടെ കേസ് കൂടുതൽ ശക്തിപ്പെട്ടു.

സ്വന്തം നേട്ടത്തിനും ലൈംഗിക ആവശ്യങ്ങൾക്കുമായി മെഡിക്കല്‍ ലൈസന്‍സുകള്‍ ദുരുപയോഗം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യുഎസ് അട്ടോര്‍ണി അലിന ഹബ്ബാ പറഞ്ഞു.