മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന്;ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, ബഹിഷ്‌കരിക്കും

Spread the love

 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും.

video
play-sharp-fill

അത്യാഹിത വിഭാഗത്തിൽ മാത്രമാകും ഡോക്ടർമാർ ഡ്യൂട്ടിക്ക് എത്തുക. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ എന്നിവ ബഹിഷ്‌കരിക്കും.

അഡ്മിറ്റായിട്ടുള്ള രോഗികളുടെ ചികിത്സ, കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, അടിയന്തര ശസ്ത്രക്രിയ, പോസ്റ്റുമോർട്ടം തുടങ്ങിയ സേവനങ്ങൾക്ക് തടസമുണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് പ്രൊഫസർമാരുടെ എൻട്രി കേഡറിലെ ശമ്പള അപാകത പരിഹരിക്കുക, അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സർവീസ് ദൈർഘ്യം കുറയ്ക്കുക, ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.