video
play-sharp-fill
പ്രായം തളർത്താത്ത പ്രണയം ; സഹപ്രവർത്തകരായ ഡോക്ടർമാർ കാറിനുള്ളിൽ മരിച്ച നിലയിൽ

പ്രായം തളർത്താത്ത പ്രണയം ; സഹപ്രവർത്തകരായ ഡോക്ടർമാർ കാറിനുള്ളിൽ മരിച്ച നിലയിൽ

 

സ്വന്തം ലേഖിക

ന്യൂഡൽഹി: സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ. ഡൽഹി രോഹിണി നിർവാണ നഴ്സിങ് ഹോം എംഡി ഡോ സുദീപ്ത മുഖർജി (55), ഇതേ ആശുപത്രിയിലെ ഡോക്ടറായ ഓം പ്രകാശ് കുഖ്റേജ (65) എന്നിവരെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുദീപ്തയെ വെടിവച്ചുകൊന്നശേഷം ഓം പ്രകാശ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

രോഹിണി സെക്ടർ 13-ലെ വിജനമായ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് ഡോക്ടർമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതനായ ഓം പ്രകാശും സുദീപ്തയും തമ്മിൽ ഏറെ നാളത്തെ ബന്ധമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്ത ഓം പ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും
വഴിതെളിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

Tags :