രോഗിക്ക് ഡോക്ടറോട് തീവ്ര പ്രണയം; തന്റെ പ്രണയം ഏശുന്നില്ലെന്ന് വന്നതോടെ കളം മാറ്റി യുവതി; ഡോക്ടർ മോശമായി പെരുമാറിയെന്ന് പോലീസിൽ പരാതി നൽകി;പൊല്ലാപ്പിലായി ഡോക്‌ടറും ജീവനക്കാരും പോലീസും

Spread the love

തളിപ്പറമ്പ്: രോഗിക്ക് ഡോക്ടറോട് അതിയായ പ്രണയം. പ്രണയം തലക്ക് പിടിച്ച് ആഴ്ചയിൽ രണ്ടു ദിവസം ആശുപത്രിയിലെത്തും. കണ്ണൂർ തളിപ്പറന്പിലെ ഒരു ആശുപത്രിയിലാണ് സംഭവം.

video
play-sharp-fill

പരിശോധനയുടെ ഭാഗമായുള്ള ഡോക്ടറുടെ പെരുമാറ്റത്തെ തന്നോടുള്ള പ്രണയമായി യുവതി കണക്കാക്കുകയായിരുന്നു. അടുത്ത വരവിനു യുവതി ഡോക്ടര്ക്ക് ഒരു പ്രേമലേഖനം നല്കുകയും ചെയ്തു.

യുവതിയുടെ യഥാര്ഥ രോഗം മനസിലാക്കിയ ഡോക്ടര് പ്രേമലേഖനം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ കാണിച്ചു. ആ കുസൃതി അവിടംകൊണ്ടു തീരുമെന്നാണ് എല്ലാവരും കരുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പ്രണയം ഏശുന്നില്ലെന്നു വന്നതോടെ ഡോക്ടര് തന്നോട് മോശമായി പെരുമാറിയെന്നു കാണിച്ചു യുവതി പോലീസില് പരാതി നല്കുകയായിരുന്നു.
പരാതി പ്രകാരം അന്വേഷണം നടത്തിയ പോലീസിനു ഡോക്ടര് പ്രേമലേഖനം ഉള്പ്പെടെ കൈമാറി.

പോലീസ് യുവതിയെ വിളിച്ചുവരുത്തി ഉപദേശിക്കുകയും ബന്ധുക്കളെ വിളിച്ചു കാര്യങ്ങള് പറയുകയും ചെയ്തു. ഇതോടെ യുവതി പോലീസിനെതിരെയും പരാതിയുമായി രംഗത്തിറങ്ങി.

ചില രാഷ്ട്രീയ പാര്ട്ടി നേതാക്കളെയും യുവതി നേരിട്ടു വിളിച്ചു പരാതിപ്പെട്ടു. പോലിസ് കാര്യങ്ങള് എല്ലാവരെയും ബോധ്യപ്പെടുത്തിയെങ്കിലും യുവതി തന്റെ തീരുമാനത്തില്‍നിന്നു പിന്മാറാൻ ഇനിയും തയാറാകാത്തതിനാല്‍ പോലീസും ഡോക്ടറും ആശുപത്രി അധികൃതരും പൊല്ലാപ്പിലായിരിക്കുകയാണ്.