ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടറെ ആക്രമിച്ച സംഭവം ; കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെവിട്ട് കോട്ടയം അഡീഷണൽ സെഷൻസ് കോടതി

Spread the love

കോട്ടയം : അയർകുന്നം ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടറെ ആക്രമിച്ച കേസിൽ കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിട്ടു. റെജിമോൻ, സുനിൽകുമാർ എന്നിവരെയാണ് വെറുതെ വിട്ടത്

video
play-sharp-fill

അയർകുന്നം സെന്റ് ജൂഡ് ഹോസ്പിറ്റലിന്റെ ഉടമയും പ്രധാന ഡോക്ടറുമായ വി.ജെ എബ്രഹാമിനെ ചികിത്സാമുറിയിൽ കയറി ആക്രമിച്ച കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

2017 ഓഗസ്റ്റ് 11നാണ് കേസിനാസ്‌പദമായ സംഭവം, ആശുപത്രിയിലെ ചികിത്സാമുറിയിൽ അതിക്രമിച്ചു കയറിയ പ്രതികൾ ബി പി അപ്പാരറ്റസ് ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഡോക്ടർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു, എന്നാൽ വിചാരണയ്ക്കുശേഷം കോട്ടയം അഡീഷണൽ സെഷൻസ് കോടതി പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.

പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ലിജോ കുര്യൻ ജോസ് ഇടമന, നിബു ജോൺ എന്നിവർ ഹാജരായി.