സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് നേരെ മർദനം;ആക്രമണത്തിൽ രണ്ട് നേഴ്‌സുമാർക്കും പരിക്കേറ്റു

Spread the love

കോഴിക്കോട്: കോഴിക്കോട് വടകര മണിയൂരിൽ ഡോക്ടർക്ക് നേരെ മർദനം. അടക്കുണ്ട് കടവിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ഗോപുകൃഷ്ണന് നേരെയാണ് ആറംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ട് നേഴ്‌സുമാർക്കും പരിക്കേറ്റു.

video
play-sharp-fill

തലയ്ക്ക ഗുരുതര പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തിപരമായ വിഷയങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു.