പിടിയിലായ ഡോക്ടർ ഒരു ദിവസം അടയ്ക്കുന്നത് 3000 രൂപയുടെ ചിട്ടി..! ജുവലറിൽ നിന്നും വാങ്ങിക്കൂട്ടിയത് രണ്ടു തവണയായി 101 പവൻ സ്വർണ്ണം; അഞ്ഞൂറ് രൂപയുണ്ടെങ്കി ആർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് റെഡി; റോഡരികിൽ പോലും വാഹനം നിർത്തിയിട്ട് പരസ്യമദ്യപാനം; അബ്ദുള്ള ഡോക്ടറിനെ പിടികൂടിയതിന്റെ ആശ്വാസത്തിൽ ജില്ലാ ആയുർവേദ ആശുപത്രി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മികച്ച ചികിത്സ, മികച്ച രോഗീ പരിചരണം.. പുഞ്ചിരിയോടെ മാത്രം രോഗികളെ സ്വീകരിക്കുന്ന ജീവനക്കാർ. തൊട്ടു നോക്കി രോഗം കണ്ടെത്തുന്ന ഡോക്ടർമാർ. എന്തുകൊണ്ടു സുന്ദരമായ ഒരു പൂന്തോട്ടമായിരുന്ന ജില്ലാ ആയുർവേദ ആശുപത്രിയിലെ കൈക്കൂലിക്കാരനായ കരിവണ്ടായിരുന്നു ഡോ.യു.സി അബ്ദുള്ള. ആതുരസേവനത്തിന്റെ പേരിൽ മികവുകേട്ട ആയുർവേദ ആശുപത്രിയ്ക്ക് അപമാനമായിരുന്ന ഡോ.അബ്ദുള്ള പിടിയിലായതോടെ രോഗികൾക്കൊപ്പം ആശ്വസിക്കുകയാണ് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും.
മൂന്നു വർഷം മുൻപാണ് ഡോ.യു.സി അബ്ദുള്ള ജില്ലാ ആയുർവേദ ആശുപത്രിയിലേയ്ക്ക് സ്ഥലം മാറി എത്തുന്നത്. ആരോഗ്യ പരിപാലന രംഗത്ത് മികവിന്റെ കേന്ദ്രമായി മാറിയ ആശുപത്രിയിൽ എത്തിയ ഡോക്ടറുടെ പൂർവകാല ചരിത്രം ജില്ലാ ആയുർവേദ ആശുപത്രിയ്ക്ക് ചേർന്നതായിരുന്നില്ല. അതുകൊണ്ടു തന്നെ ആശുപത്രി അധികൃതർ പല തവണ ഡോക്ടറെ താക്കീത് ചെയ്യുകയും ചെയ്്തിരുന്നു. എന്നാൽ, ഇതിലൊന്നും വഴങ്ങാതെയായിരുന്നു ഡോക്ടറുടെ നീക്കങ്ങളെല്ലാം.
ഏത് രോഗി വന്നാലും അങ്ങോട്ടാവശ്യപ്പെട്ട് കൈക്കൂലി വാങ്ങുക എന്നതായിരുന്നു ഡോക്ടറുടെ പതിവ്. ഭക്ഷണവും ചികിത്സയും സമ്പൂർണ്ണമായും സൗജന്യമായി നൽകുന്ന ഒരു ആതുര സേവന കേന്ദ്രത്തിലായിരുന്നു ഡോക്ടറുടെ ഈ പിടിച്ചുപറി. മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പേരിലായിരുന്നു ഡോക്ടർ വൻ കൊള്ള നടത്തിയിരുന്നത്. ആര് എപ്പോൾ വന്നാലും ഉടൻ തന്നെ അഞ്ഞൂറ് രൂപ കൈക്കൂലിയായി വാങ്ങി അപ്പോൾ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് എഴുതി നൽകും. പണത്തിന് പകരം സമ്മാനങ്ങളായി എന്തു നൽകിയാലും ഡോക്ടർ സ്വീകരിക്കുമായിരുന്നു.
നന്നായി മദ്യപിക്കുമായിരുന്ന ഡോക്ടർ പക്ഷേ, കാറിനുള്ളിലിരുന്നാണ് മദ്യം സേവിച്ചിരുന്നത്. റോഡരികിൽ പരസ്യമായി മദ്യപിച്ചതിനു പിടികൂടാൻ നഗരത്തിലെ പൊലീസുകാർ പലതവണ എത്തിയിട്ടുണ്ട്. പക്ഷേ, ഡോക്ടറായതിനാലും ചികിത്സയ്ക്കായും മെഡിക്കൽ സർട്ടിഫിക്കറ്റിനായും പലതവണ സമീപിക്കേണ്ടി വന്നതിനാൽ പൊലീസിന്റെ പിടിയിൽ നിന്നും ഡോക്ടർ രക്ഷപെട്ട
ിരുന്നു.
ഒരു ദിവസം മൂവായിരം രൂപയുടെ ചിട്ടി ഡോക്ടർ കെ.എസ്.എഫ്.ഇ അടക്കമുള്ള ചിട്ടി സ്ഥാപനങ്ങൾ വഴി അടച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിവിധ പാസ്ബുക്കുകളും കണ്ടെത്തിയിട്ടുണ്ട്. ആറു മാസം മുൻപ് രണ്ടു തവണ 101 പവൻ സ്വർണം വീതം ഇദ്ദേഹം നഗരത്തിലെ പ്രമുഖ ജുവലറിയിൽ നിന്നും വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കോടതിയിൽ ഹാജരാക്കും. കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്‌തേക്കുമെന്നാണ് സൂചന.

Third Eye News Live
0