ഈ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്; കാത്തിരിക്കുന്നത് അപകടം

Spread the love

എന്തും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം ഉള്ളവരാണ് നമ്മളില്‍ പലരും. ഭക്ഷണം പുതുമയോടെ സൂക്ഷിക്കുന്നതിനും, കേടാകാതെ സൂക്ഷിക്കുന്നതിനും ഫ്രിഡ്ജ് ഒരു നിർണായക ഘടകമാണ്.

എന്നാല്‍, ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടില്ലാത്ത ആഹാരവസ്തുക്കളും ഉണ്ട്. അത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിനുപോലും ഹാനീകരമായി ബാധിച്ചേക്കാം.

 

ഉരുളക്കിഴങ്ങ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വേവിച്ചതും വറുത്തതുമായ ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ കഴിക്കാറുണ്ട്. എന്നാല്‍ ഇവ സാധാരണ അന്തരീക്ഷ ഊഷ്മമാവില്‍ സൂക്ഷിച്ച്‌ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. തണുത്ത ഊഷ്മാവില്‍ അന്നജം വളരെ വേഗത്തില്‍ പഞ്ചസാരയായി മാറുന്നു. ഇത് ആരോഗ്യത്തെ ദോശകരമായി ബാധിക്കാം. കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നതിന് കൂടുതല്‍ സമയവും വേണ്ടി വരുന്നു.

 

മുട്ട

 

കൂടുതല്‍ നാള്‍ കേടാകാതിരിക്കുന്നതിന് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യുന്നു. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ മുട്ടയുടെ രുചി കുറയുന്നു. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്ബോള്‍ മുട്ടയുടെ വെള്ളയും മഞ്ഞയും എളുപ്പത്തില്‍ കലരുന്നു. ബുള്‍സൈ പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുമ്ബോള്‍ ഇത് വെല്ലുവിളിയാകുന്നു.

 

പഴം

 

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴത്തിന്റെ തൊലി പെട്ടെന്ന് കറുക്കുന്നതിന് കാരണമാകുന്നു. പൂർണ്ണമായി പഴുക്കാത്ത പഴമാണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ അതിന്റെ പാകമാകല്‍ തടസ്സപ്പെടുന്നു. ഇത് പഴം കൂടുതല്‍ കട്ടിയുള്ളതായി മാറ്റുന്നതിനും മധുരം കുറയ്ക്കുന്നതിനും കാരണമാകുന്നു.

 

തണ്ണിമത്തൻ

 

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് തണ്ണിമത്തന്റെ രുചി കുറയ്ക്കുന്നതിനും അത് വേഗത്തില്‍ അഴുകുന്നതിനും കാരണമാകുന്നു. അതുപോലെ, കൂടുതല്‍ പാകമാകുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും രുചി കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, സ്വാഭാവിക താപനിലയില്‍ സൂക്ഷിക്കുന്നതാണ് തണ്ണിമത്തൻ കൂടുതല്‍ രുചികരമാക്കുന്നതിന് നല്ലത്.

 

ഉള്ളി

 

ഉള്ളി കൂടുതല്‍ ഫ്രഷ് ആയി ഇരിക്കണമെങ്കില്‍ കൂടുതല്‍ വായു സഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഉള്ളി എളുപ്പത്തില്‍ അഴുകുന്നതിന് കാരണമാകുന്നു. കട്ട് ചെയ്ത ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഫ്രിഡ്ജിനുള്ളിലും അടുക്കളയിലും ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്നു. ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച്‌ സൂക്ഷിക്കുന്നത് ഉള്ളി എളുപ്പത്തില്‍ മുളയ്ക്കുന്നതിനും കാരണമാകുന്നു.

 

ചായപ്പൊടി

 

സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കാത്ത വായുസഞ്ചാരമുളള ഇടങ്ങളില്‍ ചായപ്പൊടി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. ഫ്രിഡ്ജിനുള്ളില്‍ ചായപ്പൊടി സൂക്ഷിക്കുന്നത് മറ്റ് ഭക്ഷണ പദാർത്ഥങ്ങളുടെ രുചിയും മണവും ചായപ്പൊടിയില്‍ കലരുന്നതിന് കാരണമാകുന്നു. ഇത് ചായയുടെ രുചിയെ മോസമായി ബാധിച്ചേക്കാം

 

തേൻ

 

ഫ്രിഡ്ജില്‍ തേൻ സൂക്ഷിക്കുന്നത് അത് എളുപ്പത്തില്‍ തരികളായി മാറുന്നതിനും കട്ടി തോന്നിപ്പിക്കുന്നതിനും കാരണമാകുന്നു. സാൻഡ്‌വിച്ചിലും മറ്റും പുരട്ടുന്നതിന് അനുയോജ്യമായ ഘടനയെ ഇല്ലാതാക്കുന്നു. തേനിന്റെ ഘടനയും രുചിയും നിലനിർത്തുന്നതിന് അത് സാധാരണ ഊഷ്മാവില്‍ വച്ച്‌ ഉപയോഗിക്കുന്നതാണ് നല്ലത്.

 

വെള്ളം ഉള്‍ക്കൊള്ളുന്ന പച്ചക്കറികള്‍

 

വെള്ളരി , മത്തൻ തുടങ്ങിയ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവ എളുപ്പത്തില്‍ അഴുകുന്നതിന് കാരണമാകുന്നു. കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളുന്ന പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.