play-sharp-fill
ഡിഎൻഎ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി :  കുട്ടിയുടെ അച്ഛനാരെന്ന് രണ്ടാഴ്ചക്കകം അറിയാം ; ബിനോയി കുടുക്കിലേക്കോ ?

ഡിഎൻഎ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി : കുട്ടിയുടെ അച്ഛനാരെന്ന് രണ്ടാഴ്ചക്കകം അറിയാം ; ബിനോയി കുടുക്കിലേക്കോ ?

സ്വന്തം ലേഖകൻ

മുംബൈ: ബീഹാർ സ്വദേശി നൽകിയ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്ബിൾ നൽകി. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാണ് രക്തസാമ്ബിൾ ശേഖരിച്ചത്.

രക്തസാമ്പിൾ കലീനയിലെ ഫൊറൻസിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ച്ചക്കുള്ളിൽ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ജുഹുവിലെ കൂപ്പർ സർക്കാർ ആശുപത്രിയിലാണ് രക്ത സാംപിൾ എടുക്കാൻ തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ തീരുമാനം ഓഷിവാര പൊലീസ് മാറ്റുകയായിരുന്നു. എന്തുകൊണ്ടാണ് രക്തസാമ്ബിൾ ശേഖരിക്കുന്ന ആശുപത്രിയിൽ അവസാനനിമിഷം ഒരു മാറ്റംവരുത്തിയതെന്ന കാര്യത്തിൽ കൃത്യമായ വിവരം പൊലീസ് നൽകിയില്ല.

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് രക്ത സാംപിൾ നൽകാൻ കോടതി നിർദ്ദേശിച്ചത്.

ഇന്നുതന്നെ രക്തസാമ്ബിൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പരിശോധനാ ഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഡിഎൻഎ പരിശോധനാ ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആർ റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കുന്നത്. കേസ് അടുത്തമാസം 26 ന് കോടതി വീണ്ടും പരിഗണിക്കും.