തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം ; ആദ്യ റൗണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 13 സീറ്റുകളിൽ ഡിഎംകെയും 6 സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ നിലവിൽ പിന്നിലാണ്. ഡിഎംകെയുടെ ഗണപി പി ആണ് കോയമ്പത്തൂരിൽ ലീഡ് ചെയ്യുന്നത്.