video
play-sharp-fill

ആവശ്യമില്ലാത്ത ആർഭാടം മരണത്തിന് ഇടയാക്കി…! വിവാഹാഘോഷങ്ങളുടെ ഭാഗമായി അമിത ശബ്ദത്തിൽ ഡിജെ ;വധുവിന് മുന്നിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു..!

ആവശ്യമില്ലാത്ത ആർഭാടം മരണത്തിന് ഇടയാക്കി…! വിവാഹാഘോഷങ്ങളുടെ ഭാഗമായി അമിത ശബ്ദത്തിൽ ഡിജെ ;വധുവിന് മുന്നിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു..!

Spread the love

സ്വന്തം ലേഖകൻ

സിതാമർഹി: വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പാർട്ടിക്കിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലേ സിതാര്‍മ‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്.

വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്.  വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. ഉടൻ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു.  ഇവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു.

വിവാഹ ഘോഷയാത്രയുടെ ഭാഗമായി പ്ലേ ചെയ്യുന്ന ഡിജെ കേട്ടായിരുന്നു സുരേന്ദ്രകുമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇതിന് പലതവണ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

Tags :