‘ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലം; രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയി, ഫോണുകള്‍ പിടിച്ചുവാങ്ങി’; നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായ കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരായ യുവതികൾ

Spread the love

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായ കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരായ യുവതികൾ. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികൾ വ്യക്തമാക്കുന്നു.

ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണെന്നും യുവതികൾ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.