വീട്ടിൽ പുതിയ അതിഥി; മകൾ ദിയക്ക് ഒരാൺകുഞ്ഞ്; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Spread the love

കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മകളും യുട്യൂബറുമായ ദിയ കൃഷ്ണ അമ്മയായി. കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ അറിയിച്ചു.

നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു കൃഷ്ണ കുമാർ കുറിച്ചത്.