ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരികള്‍ക്ക് കുരുക്ക്; മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തളളി

Spread the love

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്ന മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തളളി.

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു.

കൃഷ്ണ‌കുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിൻസിപ്പില്‍ സെഷൻ കോടതിയില്‍ സമ‌ർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group