
കോട്ടയം: സമൂഹമാധ്യമങ്ങളിൽ ഈയടുത്ത് ഏറ്റവും കൂടുതൽ ചര്‍ച്ചയായ പ്രസവമായിരുന്നു ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്‍ണയുടേത്. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനു മുൻപും ശേഷവുമുള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഓമിയെക്കുറിച്ചും ഓമിയുടെ വരവിനു ശേഷവും തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഡെലിവറിക്കു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദിയ. യൂട്യൂബ് വീഡിയോയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘പ്രസവശേഷം വീട്ടിൽ വന്നതിനു ശേഷമാണ് വേദന അറിഞ്ഞതെന്നും താഴെ ഒരു മുൾക്കിരീടം ചുമന്നുകൊണ്ടു നടക്കുന്ന അവസ്ഥയായിരുന്നെന്നും ദിയ പറയുന്നു. ആശുപത്രിയില്‍ ആയിരുന്നപ്പോൾ സ്റ്റിച്ചിന്റെ വേദന അറിഞ്ഞിരുന്നില്ല. വീട്ടിൽ എത്തിയപ്പോള്‍ നന്നായി വേദന അറിയുന്നുണ്ടായിരുന്നു. ആറ് സ്റ്റിച്ച് ഉണ്ടായിരുന്നു. മുഴുവന്‍ സമയവും ഒരു മുള്‍കിരീടം താഴെ വെച്ച് കൊണ്ട് നടക്കുന്ന അവസ്ഥയായിരുന്നു. ഒരിടത്തും ഇരിക്കാന്‍ വയ്യ. തലയണ വെച്ചിട്ടായിരുന്നു ഇരിക്കുന്നത്. എന്നിട്ടു പോലും വേദനയായിരുന്നു. ഇപ്പോൾ വേദനയൊക്കെ മാറി.
രാത്രി ഇടയ്ക്ക് ഫീഡ് ചെയ്യുന്നതുകൊണ്ട് നടുവേദന ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല”, ദിയ വീഡിയോയിൽ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
”വീട്ടുകാരുടെയും ഒപ്പം നിൽക്കുന്നവരുടെയും പിന്തുണ കൊണ്ട് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്താണെന്ന് താൻ അറിഞ്ഞിട്ടില്ലെന്നും ദിയ പറയുന്നു. വീട്ടിലെ എല്ലാവരും എനിക്കൊപ്പമുണ്ട്. അശ്വിനും എന്റെ കൂടെ തന്നെയുണ്ട്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്താണെന്ന് ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. കാരണം, ഞാൻ ബാക്ക് ടു നോർമലാണ്. അമ്മയ്ക്കും പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒന്നും ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. ഇതെല്ലാം ഓരോ ആളുകളെയും ചുറ്റുപാടുകളെയുമെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഇരിക്കുന്നതെന്ന് തോന്നുന്നു”, ദിയ കൃഷ്‍ണ കൂട്ടിച്ചേർത്തു.