ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: പ്രതികളായ ജീവനക്കാരികൾ ഒളിവിൽ; കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും

Spread the love

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിൽ. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ ഇന്നലെയും കണ്ടെത്താനായില്ലെന്ന് മ്യൂസിയം പൊലീസ് വ്യക്തമാക്കി.

കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്ക് അന്വേഷണ ചുമതല. ഇന്നലെ വൈകുന്നേരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. ലോക്കൽ പൊലീസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിൽ നിൽക്കവേയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പണം പിന്നീട് പിൻവലിച്ച് ദിയക്ക് നൽകിരുന്നതായി ജീവനക്കാരികള്‍ പറഞ്ഞിരുന്നു. എത്ര രൂപ പിൻവലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പൊലീസ്. സ്ഥാപനത്തിലെത്തി സാധനങ്ങള്‍ വാങ്ങിയവരുടെ രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഇതിൽ സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറുമുണ്ട്. ഓരോരുത്തരെയായി പൊലീസ് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

അതേ സമയം,കൃഷ്ണകുമാർ തടങ്കലിൽ വച്ച് ബാലാത്സഗം ചെയ്യുന്നമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ജീവനക്കാരികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇതേ വരെ ശേഖരിച്ച സിസിടിവിയിലും ബലപ്രയോഗം കാണുന്നില്ല. മ്യൂസിയം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് വിവാദമായ കേസുകള്‍ ക്രൈം ബ്രാഞ്ചിന് നൽകാൻ സിറ്റി പൊലീസ് കമ്മിഷണ‌ർ ഡിജിപിക്ക് കത്ത് നൽകിയത്.