ദിവ്യ ഉണ്ണി മുങ്ങി! നൃത്ത പരിപാടി സാമ്പത്തിക തട്ടിപ്പിൽ ചോദ്യം ചെയ്യുമെന്ന സൂചനയ്ക്ക് പിന്നാലെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
കൊച്ചി: ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്ന നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകുമെന്ന സൂചനകൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ കൊച്ചി വിമാനത്താവളം വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. സിംഗപൂര്‍ വഴിയാണ് അമേരിക്കയിലേക്ക് പോയത്. സംഭവത്തിൽ ഇതുവരെയും പരസ്യ പ്രതികരണങ്ങൾ ഒന്നും നടി നടത്തിയിട്ടില്ല
പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ എന്ന രീതിയിലാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷൻ സംഘാടകർ ഉയർത്തിക്കാട്ടിയിരുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മൊഴിയെടുക്കാൻ ദിവ്യ ഉണ്ണിയെ വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് ദിവ്യ ഉണ്ണി കേരളം വിട്ടത്.
ദിവ്യ ഉണ്ണി പങ്കെടുക്കുന്ന പരിപാടി എന്ന നിലയ്ക്കാണ് പല രക്ഷിതാക്കളും മക്കളെ അയച്ചത്. കലൂർ സ്റ്റേഡിയത്തിൽവെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് നാല് പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മൃദംഗവിഷൻ ഡയറക്ടർ നിഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവർക്കെതിരേയാണ് കേസ്. വിശ്വാസവഞ്ചനയ്ക്കാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group