
കൊച്ചി :യേശുക്രിസ്തുവിനെക്കുറിച്ച് ദിവ്യ എസ് അയ്യർ എഴുതിയ കവിത വിവാദമായതിനു പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കാസ രംഗത്ത് . യേശു കറുത്തവർഗ്ഗക്കാരനായിരുന്നുവെന്ന് സ്ഥാപിക്കുന്ന കവിതയാണ് ദിവ്യ എസ് അയ്യരുടേത്.
നിങ്ങൾക്കത് ആവിഷ്കാര സ്വാതന്ത്ര്യമെന്നോ സ്വന്തം ക്രിസ്തുദർശനമെന്നോ വ്യാഖ്യാനിച്ചു ന്യായീകരിക്കാൻ കഴിയും കാരണം നിങ്ങൾക്ക് ഒന്നുകൊണ്ടും ഭയക്കേണ്ട ആവശ്യമില്ല ! എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വീട്ടിലേക്ക് ഒരു ക്രിസ്ത്യൻ സംഘടനയും മാർച്ച് നടത്തില്ല , ഒരു മെത്രാനും നിങ്ങളുടെ തലയ്‌ക്ക് ഇനാം പ്രഖ്യാപിക്കില്ല , നിങ്ങൾ ക്രിസ്തുവിനെ അവഹേളിച്ചു എന്ന് പറഞ്ഞു പൊതുസമൂഹത്തിന് മുന്നിൽ വച്ച് നിങ്ങളുടെ വലതു കൈയും ഇടതുകാലും ആരും വെട്ടിയെടുക്കാൻ ശ്രമിക്കില്ല എന്തിന് നിങ്ങളെ ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിക്കാൻ പോലും ആരും തയ്യാറാവില്ല,
കാരണം നിങ്ങൾ അവഹേളിച്ചത് ക്രിസ്ത്യൻ സമുദായം ആരാധിക്കുന്ന സത്യ ഏകദൈവമായ യേശുക്രിസ്തുവിനെയാണ്. ക്രിസ്തുവിന്റെ അനുയായികൾക്ക് മേൽപ്പറഞ്ഞതൊന്നും ചെയ്യാൻ സാധിക്കില്ല. ഞങ്ങളുടെ ദൈവം ഞങ്ങളെ അതല്ല പഠിപ്പിച്ചതെന്നും കാസ പറയുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group