
കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം! വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു! ; കെ കെ രാഗേഷിന് അഭിനന്ദനവുമായി ദിവ്യ എസ് അയ്യര്‍
തിരുവനന്തപുരം: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി മുന്‍രാജ്യസഭാ എംപി കെ കെ രാഗേഷിനെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. കര്‍ണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെകെആറിന്റെ കവചമെന്ന് ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!. ഞങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ പരിഗണിച്ചതിന് നന്ദി’- ദിവ്യ എസ് അയ്യരിന്റെ വാക്കുകള്‍.
ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയില്‍ നിന്ന് രാഗേഷ് മാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റിന്റെ പൂര്‍ണരൂപം
കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!
Thank you, for always considering us with utmost respect–an art that is getting endangered in power corridors across the globe.