
ഡൽഹിയിൽ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റിങ്ങിൽ റണ്ണറപ്പായ ദിവ്യ.പി യെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുമോദിച്ചു..!
സ്വന്തം ലേഖകൻ
മുക്കാട്ടുകര: ഡൽഹിയിൽ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റിങ്ങിൽ +87 Kg വിഭാഗത്തിൽ റണ്ണറപ്പ് ദിവ്യ.പി. യെ വീട്ടിലെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുമോദിച്ചു. ഒല്ലൂക്കര ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീധരൻ ഉപഹാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാവ് അന്നം ജെയ്ക്കബ് ത്രിവർണ്ണ ഹാരമണിയിച്ച ചടങ്ങിൽ വിൽബിൻ വിൽസൻ, കെ.കെ.ആന്റോ, ഷാജു ചിറയത്ത്, നിധിൻ ജോസ്, ഇ.എസ്.മാധവൻ, കെ.ജെ.ജോബി, സി.ഡി.സെബീഷ്, മെൽവിൻ ജോയ്, ഡിസൺ ഡേവിസ്, ജോൺസൻ പാലക്കൻ എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കാട്ടുകര സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ, ജയശ്രീ എന്നിവരുടെ ഇളയമകളാണ്. തൃശൂർ വിവേകോന്ദയം സ്കൂളിൽ പഠിക്കുന്നു. തൃശൂർ SAl യിൽ കോച്ച് കെ.രഞ്ചിത്തിന്റെ കീഴിയാണ് പരിശീലനം നടത്തുന്നത്.
Third Eye News Live
0