ഭർത്താവിന്റെ വീട്ടിൽ സുഖം എന്താണ് അറിഞ്ഞിട്ടില്ല; കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു; രജത്കുമാറിനെ വിവാഹം കഴിക്കണമെന്നത് ആഗ്രഹം; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ദയ അശ്വതി
തേർഡ് ഐ സിനിമ
കൊച്ചി: തന്റെ ജീവിതത്തിലെ ദുരനുഭവങ്ങളാണ് തന്നെ ഇങ്ങനെയാക്കിയതെന്നു വെളിപ്പെടുത്തുകയാണ് ബിഗ് ബോസ് റിയാലിറ്റി താരം ദയ അശ്വതി. എന്റെ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെയാണ് എനിക്ക് തോന്നുന്നത്. വിവാഹം കഴിഞ്ഞു, പ്രസവ വേദന എന്തെന്നറിഞ്ഞു. കുട്ടികളുണ്ടായി. ആറേഴ് വർഷം കഷ്ടപ്പെട്ട് കുടുംബത്തിൽ ജീവിച്ചു.
ഭർതൃവീട്ടിൽ പോയപ്പോൾ സുഖമെന്താണെന്ന് അറിഞ്ഞില്ല. കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു. ഇനിയൊരു വിവാഹം ചെയ്താൽ എന്തെങ്കിലും പ്രശ്നം വന്നാൽ 7 കൊല്ലം ഭർത്താവിന്റെ കൂടെ ജീവിച്ചു, അവൻ കളഞ്ഞതല്ലേ, ഇതാണ് നിന്റെ കൈയ്യിലിരുപ്പ് എന്ന് പറയില്ലേയെന്നും ദയ ചോദിക്കുന്നു. അങ്ങനെയൊരുവസ്ഥ വേണ്ട.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഗ് ബോസ് രണ്ടാം സീസണിലെ രണ്ട് കരുത്തുറ്റ മത്സരാർത്ഥികളായിരുന്നു രജിത് കുമാറും ദയ അശ്വതിയും. ഇതിൽ ദയ അശ്വതിയാണ് തന്റെ ജീവിതത്തിലെ ദുരനുഭവങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവർക്കും നിരവധി ആരാധകരുണ്ട്. രണ്ട് പേരും വിവാഹം കഴിച്ചെങ്കിലും വിവാഹബന്ധം വേർപെടുത്തിയവരാണ്. ഇരുവർക്കും മക്കളുമുണ്ടെങ്കിലും രണ്ടാം വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു.
വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോളിതാ രജിത് കുമാറിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. രജിത് കുമാറിന്റെ വീഡിയോകളൊക്കെ കണ്ട് ചെറിയൊരു ആരാധന തോന്നിയിരുന്നു. മാഷിന് താൽപര്യമാണെങ്കിൽ വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് മാഷുമായി വഴക്കിട്ടിരുന്നു. ഞാൻ പ്രസവിച്ച കുഞ്ഞുങ്ങൾ എനിക്ക് അരികിലേക്ക് വരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നിയിരുന്നു. അമ്മമാർക്കേ അതിന്റെ വിഷമം അറിയൂയെന്നും ദയ പറയുന്നു.
ബിഗ് ബോസിലുണ്ടായിരുന്നവരിൽ ആരുമായും കോണ്ടാക്റ്റില്ല. ഇടയ്ക്ക് രജിത് സാറിനെ വിളിച്ചിരുന്നു. എല്ലാവർക്കും വേണ്ടിയായിരുന്നു അദ്ദേഹത്തെ വിളിച്ചത്. ബിഗ് ബോസ് കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട കാര്യം പറയാൻ ഇനി വിളിക്കണമെന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ബ്ലോക്ക് ചെയ്യുകയുമായിരുന്നു, സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമല്ലേ, ദയയ്ക്ക് സ്വന്തം കാര്യം നോക്കാനറിയില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. എനിക്ക് അദ്ദേഹത്തോട് പ്രശ്നമൊന്നുമില്ലെന്നും ദയ പറയുന്നു.