ബസിൽ കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി വീണ് ഗർഭിണിയായ നഴ്‌സിന് ദാരുണാന്ത്യം ; സംഭവം കണ്ണൂരിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ : ബസിലേക്ക് കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി വീണ് ഗർഭിണിയായ നഴ്‌സിന് ദാരു സാരിയിൽ ചവിട്ടി വീണ് ഗർഭിണിയായ നഴ്‌സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കോട്ട് വിനുവിന്റെ ഭാര്യയായ ദിവ്യ(26)യാണ് മരിച്ചത്.

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ജോലി ചെയ്ത് വരികെയായിരുന്നു ദിവ്യ. പേരാവൂർ വാരപ്പിടികയിൽ വച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിനൊപ്പം എത്തി കാറിൽ നിന്നിറങ്ങി ബസിന് സമീപത്തേക്ക് ഓടിയെത്തുന്നതിനിടെ സാരിയിൽ ചവിട്ടി ദിവ്യ വീഴുകയായിരുന്നു. കാൽ വഴുതി ദിവ്യയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി.

അപകടം സംഭവിച്ച് ഉടൻ തന്നെ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.

ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ.