കുതിച്ചുയർന്ന് വിവാഹമോചന കേസുകൾ: സംസ്ഥാനത്ത് ഒരു വർഷം കുടുംബകോടതികളിൽ എത്തുന്നത് 30000 കേസുകൾ

Spread the love

തിരുവനന്തപുരം: കേരളത്തിൽ ഒരു വർഷം ശരാശരി 1.10 ലക്ഷം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ, വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതികളിൽ എത്തുന്ന കേസുകൾ ഏകദേശം 30,000ത്തോളമാണ്.
ഇവയിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷങ്ങളിൽ വിവാഹിതരായവരുടെ അപേക്ഷകളായിരുന്നാലും, സ്ഥിരതയില്ലാത്ത ദാമ്പത്യബന്ധങ്ങൾ വർഷേന വർധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

ബന്ധം അവസാനിപ്പിക്കാൻ കോടതിയെ സമീപിക്കുന്നവർ പലരും വർഷങ്ങളോളം വിധി ലഭിക്കാതെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്. കുടുംബകോടതികളിൽ കുടുങ്ങിക്കിടക്കുന്ന കേസുകളുടെ ഉയർന്ന തോത് തന്നെയാണ് ഇതിന് തെളിവ്. വിവരാവകാശ നിയമപ്രകാരം ഹൈക്കോടതി പുറത്തുവിട്ട കണക്കുകളാണ് ഇതിന് അടിസ്ഥാനമായിരിക്കുന്നത്. കേസുകളിലേക്ക് പോകാതെ, വക്കീൽ നോട്ടീസ് നൽകി വേർപിരിഞ്ഞു കഴിയുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്ന് മുൻ കുടുംബകോടതി ജഡ്ജിമാർ തന്നെ വ്യക്തമാക്കുന്നു.

കേസുകൾ കൂടിയതോടെ ജില്ലകളിൽ രണ്ടും മൂന്നും കുടുംബക്കോടതികളായി. എന്നിട്ടും കുരുക്കുകൾ അഴിയുന്നില്ല. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. കൊല്ലമാണ് സ്ഥാനത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group