വിവാഹമോചന ഹർജിയിൽ വിധി പറയാൻ ആഴ്ചകൾ മാത്രം ബാക്കി; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
സ്വന്തം ലേഖകൻ
ദിണ്ഡിഗൽ: വിവാഹമോചന കേസിൽ വിധിപറയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാർക്കറ്റിലാണ് സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെൽവരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊന്നത് . സംഭവ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന ഇവരുടെ മകൾ സുജിതയ്ക്ക് സാരമായി പരുക്കേറ്റു.
വർഷങ്ങളായി സെൽവരാജും ശശികലയും പിരിഞ്ഞാണ് താമസിക്കുന്നത് . സെൽവരാജുമായി പിരിഞ്ഞ ശേഷം ശശികല മകൾക്കൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവദിവസം സെൽവരാജ്, ശശികലയെയും മകളെയും ധാദിക്കൊമ്പ് മാർക്കറ്റിലേക്ക് വിളിച്ച് വരുത്തി. ഇവിടെവെച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തിലേർപ്പെടുകയും സെൽവരാജ് കൈയിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ശശികലയെ വെട്ടുകയുമായിരുന്നു. ശശികല സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുജിതയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ് . തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറായ സെൽവരാജിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.