
കാഞ്ഞങ്ങാട്: വിവാഹമോചനം നേടിയ യുവതി ഭർത്താവിന് 16 ലക്ഷം രൂപയുടെ സ്വർണം നൽകാൻ ജില്ലാ കുടുംബകോടതിയുടെ വിധി.
നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി.സി. ഷിഹാബുദീനാണ് ഹർജിക്കാരൻ. ഷിഹാബുദീന്റെ ഭാര്യ ഇതേ കുടുംബകോടതിയിൽ നേരത്തേ വിവാഹമോചനം നേടിയിരുന്നു. തുടർന്നാണ് താൻ നൽകിയ സ്വർണം തിരിച്ചുകിട്ടണമെന്ന ഹർജിയുമായി ഷിഹാബുദീൻ കോടതിയെ സമീപിച്ചത്.
വിവാഹസമയത്ത് ഹർജിക്കാരൻ മഹർ ആയി നൽകിയതും വിവാഹശേഷം വിവിധ കാലയളവിൽ ഭാര്യയ്ക്ക് നൽകിയതുമായ സ്വർണമാണ് തിരികെനല്കാൻ കുടുംബകോടതി ജഡജി സി. ദീപു ഉത്തരവിട്ടിത്. ഹർജിക്കാരന് വേണ്ടി നീലേശ്വരത്തെ എം. അബ്ദുൾ കരീം കോടതിയിൽ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


