play-sharp-fill
തലാഖുചൊല്ലി വിവാഹമോചനം നേടിയ ശേഷം മറ്റൊരു വിവാഹം കഴിച്ചു; മുൻ ഭാര്യക്ക് തൗഫീഖ് മുഹമ്മദ് 39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി കോടതി

തലാഖുചൊല്ലി വിവാഹമോചനം നേടിയ ശേഷം മറ്റൊരു വിവാഹം കഴിച്ചു; മുൻ ഭാര്യക്ക് തൗഫീഖ് മുഹമ്മദ് 39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി കോടതി

തൊടുപുഴ: തലാഖുചൊല്ലി വിവാഹമോചനം നേടിയ ഭർത്താവ് മുൻ ഭാര്യയ്ക്ക് 38,97,500 രൂപ നല്‍കണമെന്ന് കോടതി.

വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരിയായ പതാലില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ അൻവറ പർവീണിനാണ് മുൻ ഭർത്താവ് കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ഇർഷാദിന്റെ മകൻ തൗഫീഖ് മുഹമ്മദ് നഷ്ടപരിഹാരം നല്‍കേണ്ടത്.

സംരക്ഷണാവകാശവും വേറിട്ട് താമസിച്ച കാലത്തെ വാടക ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരവും ചേർത്താണ് ഈ തുക. വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനർശസ്ത്രക്രിയ നടത്താൻ ആവശ്യമായ രണ്ടര ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് എ. അബ്ദുള്‍റസാഖാണ് വിധി പ്രഖ്യാപിച്ചത്.
2013 ജനുവരിയില്‍ ബിരുദവിദ്യാർഥിനി ആയിരിക്കുമ്പോഴാണ് അൻവറയെ തൗഫീഖ് മുഹമ്മദ് വിവാഹം കഴിച്ചത്. രണ്ടുകുട്ടികള്‍ ജനിച്ചശേഷം പ്രശ്‌നങ്ങള്‍ തുടങ്ങി. 2018-ല്‍ പാലാ കുടുംബക്കോടതിയില്‍ തുടങ്ങിയ വിവാഹമോചനക്കേസ് സുപ്രീംകോടതിവരെ നീണ്ടു.

ഇതിനിടെ, തൗഫീഖ് അൻവറയെ തലാഖുചൊല്ലി വിവാഹമോചനം നേടി. പുനർവിവാഹവും കഴിച്ചു.

ഭർത്താവില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി അൻവറ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹർജി നല്‍കി. അഡ്വ. സി.കെ. വിദ്യാസാഗർ, അക്ഷയ്ഹരി, ടി.ജെ.ജോമോൻ, പ്രശാന്ത് പി.പ്രഭ എന്നിവർ അൻവറയ്ക്കുവേണ്ടി ഹാജരായി. വിവാഹമോചിതയായ മുസ്‌ലിംസ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.