വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ കൈയോടെ പിടികൂടി; ചാഹല്‍ ചതിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തല്‍

Spread the love

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിനെതിരേ പുതിയ വെളിപ്പെടുത്തലുമായി മുൻ ഭാര്യ ധനശ്രീ വർമ. റൈസ് ആൻഡ് ഫോള്‍ എന്ന ഷോയിലെ മത്സരാർഥിയാണ് ധനശ്രീ. ഷോയില്‍  എപ്പാഴാണ് വിവാഹജീവിതം മുന്നോട്ടു പോകില്ലെന്ന് തിരിച്ചറിഞ്ഞതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനശ്രീ. വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ ചഹലിന്‍റെ ചതി തിരിച്ചറിഞ്ഞുവെന്നാണ് ധനശ്രീ മറുപടി നല്‍കുന്നത്.

ഒരു ബന്ധത്തില്‍ ഏർപ്പെടുമ്ബോള്‍ പരസ്പരം ബഹുമാനിക്കേണ്ടതുണ്ട്. ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നും ധനശ്രീ പറയുന്നുണ്ട്. 2020ലാണ് ധനശ്രീയും ചഹലും വിവാഹിതരായത്. 2025 മാർച്ചില്‍ ഇരുവരും വിവാഹമോചനം നേടി.