തിരുവനന്തപുരം: കേരളത്തിലെ കുടുംബ കോടതികളിൽ വിവാഹ മോചനക്കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. പ്രതിദിനം നൂറോളം വിവാഹമോചന കേസുകളാണ് ഫയൽ ചെയ്യപ്പെടുന്നത്.
2022ല്‍ ഇത് എഴുപത്തിയഞ്ചും, 2016ൽ അമ്പത്തിമൂന്നുമായിരുന്നു. വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. എന്നാൽ മലബാറിലാണ് താരതമ്യേന കുറവ് കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ 28 കുടുംബ കോടതികളിൽ 2016 മുതല്‍ 2022 വരെയുള്ള കണക്ക് നോക്കിയാൽ വിവാഹ മോചനക്കേസുകളില്‍ 40 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇതിൽ ഏറ്റവും കൂടുതൽ ഉള്ളത് എറണാകുളം (3,536) ജില്ലയിലാണ്. തൊട്ടു പിന്നിൽ തിരുവനന്തപുരമാണ് (3,282). കൊല്ലം (3,245), ഇടുക്കി (1,092), കാസർഗോഡ് (848) ജില്ലകളിലുമാണ് കൂടുതൽ കേസുകൾ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസ് (53). ഇതിൽ കൂടുതലും ഹിന്ദു മാര്യേജ് ആക്‌ട്, ഇന്ത്യൻ ഡിവോഴ്സ് ആക്‌ട് (ക്രിസ്ത്യൻ) പ്രകാരമുള്ളവയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ വിവാഹ മോചനക്കേസുകളുടെ എണ്ണം കൂടുന്നതിനെ തുടർന്ന് കുട്ടികളുടെ ഭാവി അവതാളത്തിൽ ആകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. കൂടാതെ കോടതിയെ സമീപിക്കുന്ന ദമ്പതിമാരിൽ പത്തുശതമാനം മാത്രമേ വീണ്ടും ഒരുമിക്കുന്നുള്ളുവെന്ന് അഭിഭാഷകർ പറയുന്നു.
ദാമ്പത്യ ജീവിതം വിജയകരമാക്കാൻ വിദ്യാഭ്യാസം, തൊഴിൽ എന്നിവയിലുളള അന്തരങ്ങളോട് സഹിഷ്ണുത പുലർത്തണമെന്ന് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ മലപ്പുറം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസി. പ്രൊഫസർ അനസ് തരകൻ അഭിപ്രായപ്പെട്ടു.